കേരളത്തിലെ ആദ്യ യുഎഇ ഡ്രൈവിങ് പരിശീലന കേന്ദ്രം ആറ് മാസത്തിനകം തുടങ്ങും എടപ്പാൾ ഐഡിടിആറിൽ യുഎഇ യിലേതിന് സമാനമായ റോഡുകള്‍ സൃഷ്ടിക്കും. എടപ്പാൾ:കേരളത്തിലെ ആദ്യ യുഎഇ ഡ്രൈവിങ് പരിശീലന കേന്ദ്രം അടുത്ത ആറ് മാസത്തിനകം കേരളത്തിൽ ആരംഭിക്കും.നാഷനല്‍ സ്കില്‍ ഡെവലപ്മെന്റ് കോര്‍പറേഷനും എമിറേറ്റ്സ് ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.എടപ്പാൾ ഐഡിടിആർ ആണ് കേരളത്തിലെ ആദ്യ പരിശീലന കേന്ദ്രം .ഇതിന്റെ ഭാഗമായി എമിറേറ്റ്സ് ഡ്രൈവിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്ഗ്ധ സംഘം ഐഡിടിആർ സന്ദർശിച്ചു. എടപ്പാൾ കണ്ടനകത്തെ ഐഡിടിആറിന്റെ പരിധിയിലുള്ള ഒരേക്കർ സ്ഥലത്ത് യു.എ. ഇയിലേതിന് സമാനമായ റോഡുകള്‍ സൃഷ്ടിച്ചായിരിക്കും പരിശീലനം നല്‍കുക. അടുത്ത ദിവസങ്ങളിൽ ടെക്നിക്കൽ വിദഗ്ധരെത്തി ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിനെക്കുറിച്ച് രൂപരേഖ തയ്യാറാകും. ഇവിടെ നിന്ന് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി യു എ ഇ യിലെത്തുന്നവര്‍ക്ക് ഹ്രസ്വകാല പരിശീലനത്തിന് പിന്നാലെ ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകാം. തിയറി ക്ലാസ്, യാർഡ് ടെസ്റ്റ് ,ഓൺലൈൻ പരിക്ഷ എന്നിവയാകും കേരളത്തിൽ പരിശീലിപ്പിക്കുക.ഇതിൽ പാസയാൽ ലഭിക്കുന്ന സർട്ടിഫിക്കറ്റുമായി യു.എ.ഇ ൽ എത്തിയാൽ റോഡ് ടെസ്റ്റ് പൂർത്തിയാക്കി ശേഷം ലൈസൻസ് ലഭിക്കും. ആദ്യത്തെ ഒരു വർഷം എമിറേറ്റ്സ് ഡ്രൈവിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശീലകരാവും ഡ്രൈവിങ് ടെസ്റ്റിന് നേതൃത്വം നൽകുക. കാലക്രമേണ ഐഡിടിആറിലെ പരിശിലകരെ ഇതിന് പ്രാപ്തരാക്കും.പ്രവാസികൾ ഏറെയുള്ള കേരളത്തിൽ യു എ ഇയില്‍ ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ ആഗ്രഹിക്കുന്നവരുടെ സമയവും പണവും ലാഭിക്കാനാണ് പദ്ധതി.കേരളത്തിനപ്പുറമെ ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, ജാര്‍ഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളില്‍ 20 തോളം ഡ്രൈവിങ് പരിശീലനകേന്ദ്രങ്ങള്‍ ആരംഭിക്കുന്നുണ്ട്. യു. എ. ഇ യിലെ ഡ്രൈവിങിന് നേർവീപരിതമാണ് ഇന്ത്യയിലെ നിയമം. അതിനാൽ യാർഡ് ടെസ്റ്റ് നൽകാൻ നിലവിലെ ഗതാഗത നിയമത്തിൽ ചില ഭേദഗതികൾ ആവശ്യമാണെന്ന് ഐഡിടിആർ ജോയിൻ ഡയറക്ടർ എം എൻ പ്രഭാകരൻ പറഞ്ഞു