Home Chalisserry

ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ മഹാത്മ ഗാന്ധിയുടെ 150 മത് ജന്മദിനം ആഘോഷിച്ചു

ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ മഹാത്മഗാന്ധിയുട 150 മത് ജന്മദിന വാർഷികം ആചരിച്ചു. ചാലിശ്ശേരി ഗവ: ഹയർസെക്കണ്ടറി സ്കൂളിൽ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ നൂറ്റിയെൻ പതാം ( 150) ജന്മവാർഷികം ആചരിച്ചു. സമ്മേളനം തൃത്താല ബ്ലോക്ക് ഫോറസ്റ്റ് ഓഫീസർ ജെക്കബ് ഉദ്ഘാടനം ചെയ്തു. വാർഷീകത്തിനോട നുബന്ധിച്ച് ബുധനാഴ്ച സ്കൂളിൽ അസംബ്ലി ചേർന്നു.വനം വകുപ്പ് വിദ്യാർത്ഥികൾക്ക് നൽകുന്ന ഗോൾഡൻ ട്രീയായ തേക്ക് ,വീട്ടി , ചന്ദനം എന്നിവയുടെ 150 ഓളം തൈകൾ ഓഫീസറിൽ നിന്ന് എസ്.പി.സി കേഡറ്റ് പവിത്ര ഏറ്റുവാങ്ങി. ചടങ്ങിൽ മഴക്കാല രോഗങ്ങൾ ,പകർച്ചവ്യാധികൾ എന്നിവയെക്കുറിച്ച് ഹെൽത്ത് ഇൻസ്പെക്ടർ ശിവരാമൻ വിദ്യാർത്ഥികൾക്ക് മാർഗ്ഗ നിർദ്ദേശവും ബോധവൽക്കരണവും നടത്തി.ആരോഗ്യ പ്രവർത്തകരും ,വിദ്യാർത്ഥികളും ,അദ്ധ്യാപകരും ചടങ്ങിൽ പങ്കെടുത്തു. സ്കൂൾ പ്രധാനാദ്ധ്യാപിക ടി.എസ് ദേവിക , എസ്.പി.സി. കോർഡിനേറ്റർ ചന്ദ്രൻ , കായികദ്ധ്യാപിക ഷക്കീല മുഹമ്മദ് , ജെ.ആർ.സി കോർഡിനേറ്റർ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

  • Share


  • To Join Our Group :

YOU MAY ALSO LIKE