Home Chalisserry

ചാലിശ്ശേരി ഗ്രാമപഞ്ചായത്തില്‍ ഭരണമുന്നണിക്കുള്ള മുസ്ലിംലീഗ് പിന്തുണ പിന്‍വലിച്ചു

ചാലിശ്ശേരി ഗ്രാമ പഞ്ചായത്തിൽ ഭരണമുന്നണി മുസ്‌ലിം ലീഗ് പിൻതുണ പിൻവലിച്ചു ചങ്ങരംകുളം:ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പങ്കാളിയായ മുസ്ലീം ലീഗ് യു.ഡി.എഫ് പിൻന്തുണ പിൻവലിച്ചു.പതിനഞ്ച് അംഗങ്ങളുള്ള പഞ്ചായത്തിൽ ഭരണപക്ഷത്ത് എട്ടു യു ഡി എഫ് മെമ്പർമാരും പ്രതി പക്ഷത്ത് ഏഴ് എൽ.ഡി.എഫ് മെമ്പർമാരുമാണ് ഉള്ളത്. ഒരംഗത്തിന്റെ ഭൂരിപക്ഷമാണ് ഭരിക്കുന്ന യുഡിഎഫ് മുന്നണിക്കുള്ളത്. പതിനാലാം വാർഡ് മുക്കില പീടികയിലെ ലീഗ് മെമ്പർ ഫൈസൽ മാസ്റ്ററാണ് ബുധനാഴ്ച പിൻതുണ പിൻവലിച്ചത്. യു ഡി എഫ് നേതാക്കൾ തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് ഉണ്ടാക്കിയ ധാരണ തെറ്റിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് ലീഗിന് പിൻതുണ പിൻവലിക്കാൻ പ്രേരണയായത്.അഞ്ചു വർഷ കാലയളവിനുള്ളിൽ പ്രസിഡന്റ് സ്ഥാനം മൂന്നര വർഷം കോൺഗ്രസ്സിനും ബാക്കിയുള്ള ഒന്നരവർഷം ലീഗിനു നൽകണം എന്നതായിരുന്നു കോൺഗ്രസ്സ് - ലീഗ് നേതാക്കൾ 2015 നവംബറിൽ ഒപ്പുവെച്ച് ധാരണ ഉണ്ടാക്കിയിരുന്നത്. മൂന്ന് വർഷം 8 മാസം കഴിഞ്ഞിട്ടും ഇരുഭാഗത്തും പരസ്പര ധാരണയിലെത്താൻ കഴിഞ്ഞില്ല ധാരണ കോൺഗ്രസ്സ് ലംഘിച്ചതോടെ പഞ്ചായത്തിൽ ഇരുമുന്നണികൾക്ക് ഏഴു സീറ്റുവീതമായി. വരും ദിവസങ്ങളിൽ പഞ്ചായത്തിലെ പല ചടുല നീക്കങ്ങൾക്കും ലീഗ് പിൻതുണ പിൻവലിച്ചത് കാരണമാകും.

  • Share


  • To Join Our Group :

YOU MAY ALSO LIKE