Home Ponnani

മെട്രോമാന്റെ കഥ പറയുന്ന രാമസേതു ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

  • By Ponnani      posted on 23-Jul-2019
  • 91 people read

മെട്രോമാന്റെ കഥ പറയുന്ന രാമ സേതു ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി എടപ്പാള്‍:രാജ്യത്തിന്റെ അഭിമാനമായ മെട്രോമാൻ ഇ ശ്രീധരന്റെ ഇതിഹാസതുല്യമായ ഔദ്യോഗികജീവിതത്തെ കേന്ദ്രബിന്ദുവാക്കി ഒരുങ്ങുന്ന മലയാളസിനിമയുടെ ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. രാമസേതു എന്ന് പേരില്‍ വി കെ പ്രകാശ‌് സംവിധാനം ചെയ്യുന്ന സിനിമയിൽ ജയസൂര്യയാണ‌് ശ്രീധരന്റെ വേഷമിടുന്നത‌്. സിനിമയുടെ പേരും ഫസ‌്റ്റ‌് ലുക്ക‌് പോസ‌്റ്ററും പൊന്നാനിയിലെ വീട്ടിൽ ചൊവ്വാഴ‌്ച പകൽ 11.30 ഓടെ ഇ ശ്രീധരൻ പുറത്തിറക്കി. 1964ലെ പാമ്പൻ പാലം പുനർനിർമാണംമുതൽ കൊച്ചി മെട്രോവരെ നീളുന്ന ഔദ്യോഗിക ജീവിതകാലമാണ‌് സിനിമയുടെ പശ‌്ചാത്തലം. 30 വയസ്സുകാരനായ ഇ ശ്രീധരനിൽ തുടങ്ങുന്ന കഥ കൊച്ചി മെട്രോ നിർമാണത്തിൽ ഏർപ്പെടുന്ന എൺപത്തേഴുകാരനായ മെട്രോമാനിലേക്ക‌് എത്തുന്നതോടെയാണ് സിനിമ അവസാനിക്കുന്നത്. ബഹുമുഖ വൻകിട വികസനപദ്ധതികൾ നടപ്പാക്കുന്നതിൽ ശ്രീധരൻ നേടിയെടുത്ത അസാമാന്യ നേതൃപാടവവും വൈദഗ്ദ്യവും ഇനി നേർക്കാഴ്ചയാവും. പാമ്പൻ നിർമാണകാലത്തിൽ തുടങ്ങി കൊച്ചി കപ്പൽശാല, കൊങ്കൺ, ഡൽഹി മെട്രോ നിർമാണകാലങ്ങളിലൂടെയും സിനിമ സഞ്ചരിക്കുന്നുണ്ട‌്. സുരേഷ‌്ബാബുവാണ‌് കഥാകൃത്ത‌്. നിർമാതാവ‌് അരുൺ നാരായണൻ. ഇന്ദ്രൻസ‌് മറ്റൊരു പ്രധാന വേഷം ചെയ്യും. ശ്രീധരന്റെ വീട്ടിൽ നടന്ന ലളിതമായ ചടങ്ങിൽ സംവിധായകൻ വി കെ പ്രകാശ‌്, നടൻ ജയസൂര്യ, അരുൺ നാരായണൻ, കഥാകൃത്ത‌് സുരേഷ‌്ബാബു തുടങ്ങിയവർ പങ്കെടുത്തു.

  • Share


  • To Join Our Group :

YOU MAY ALSO LIKE