Home Perumpadappu

പെരുമ്പടപ്പ് ചെറുവല്ലൂര്‍ ബണ്ട് റോഡ് തകര്‍ച്ചയുടെ വക്കില്‍

ചങ്ങരംകുളം:പെരുമ്പടപ്പ് ചിറവല്ലൂര്‍ ബണ്ട് റോഡ് തകര്‍ച്ചാ ഭീഷണിയില്‍ പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലെ ആമയം, ചെറവല്ലൂർ, കളരിക്കാട് തുടങ്ങിയ പ്രദേശത്തുള്ളവർക്ക് പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ, കൃക്ഷിഭവൻ, മൃഗാശുപത്രി, പഞ്ചായത്ത് ആപ്പീസ്' വില്ലേജ്, കെ എസ് ഇ ബി,പുത്തൻപള്ളി സെന്റർ, വന്ദേരി ഹൈസ്കൂൾ എന്നിവിടങ്ങളിലേക്ക് എളുപ്പം എത്തിചേരാവുന്ന കായലിനു നടുവിലൂടെയുള്ള പ്രധാന ബണ്ട് റോഡാണ് മഴക്കാലം ആരംഭിച്ചതോടെ തകര്‍ച്ചയുടെ വക്കിലായത്. ചളി കെട്ടി കിടന്ന് വഴുതി വീണ് ടൂ വീലർ യാത്രക്കാർക്ക് പരിക്ക് പറ്റുന്നത് ഈ റോഡില്‍ നിത്യസംഭവമാണ്. റോഡിലൂടെയുളളയാത്ര ദുഷ്ക്കരമാണ് എന്ന് സമീപവാസികൾ അഭിപ്രായപ്പെടുന്നു. മഴ പെയ്ത് കായൽ നിറഞ്ഞൊഴുകിയാൽ കിലോമീറ്റുകൾ |നീളമുള്ള ബണ്ട് റോഡ് ചില ഭാഗങ്ങളിൽ ഭാഗികമായി പൊട്ടിപൊളിഞ്ഞ് ഗതാഗതത്തിനും, കാൽ നടയാത്രക്കു പോലും കഴിയാത്ത അവസ്ഥയിലാവുന്നത് പതിവാണ്.പ്രദേശവാസികള്‍ക്ക് മേല്‍പറഞ്ഞ സ്ഥലങ്ങളിലേക്ക് എത്തിപെടാൻ ചങ്ങരംകുളം വഴിയോ ഉപ്പുങ്ങൽ കടവ് വഴിയോ കിലോമീറ്ററുകൾ യാത്ര ചെയ്യണം. എന്നാൽ അപകടങ്ങൾ പതിയിരിക്കുന്ന ബണ്ട് റോഡിന്റെ ഇരുവശവും കരിങ്കൽ കൊണ്ട്. പാർശ്വഭിത്തികൾ നിർമ്മിച്ച് പ്രദേശവാസികളുടെ ദുരിതത്തിന് പരിഹാരം കാണണമെന്ന ജനങ്ങളുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ജനപ്രതിനിധികൾ മനസ്സുവെച്ചാൽ ഇത്തരം പരാതികൾ നേരത്തെ തന്നെ പരിഹരിക്കാമായിരുന്നു എന്ന് നാട്ടുകാർ പരാതി പറയുന്നു. റിപ്പോർട്ട് - അറമുഖൻ സോനാരെ

  • Share


  • To Join Our Group :

YOU MAY ALSO LIKE