Home Kunnamkulam

കൃഷ്ണകുമാരിയുടെ സ്വപ്നം യാഥാര്‍ഥ്യമായി:സ്നേഹഭവനം കൈമാറി

കൃഷ്ണകുമാരിയുടെ സ്വപ്നം യാഥാർഥ്യമായി, ഷെയർ എന്റ് കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ സ്നേഹഭവനം കൈമാറി. കുന്നംകുളം : ഓട്ടിസം ബാധിച്ച ഏക മകൻ പതിനൊന്നു വയസ്സുള്ള വിഷ്ണുവും രോഗിയായ ഭർത്താവ് രവീന്ദ്രനും ഒപ്പം തകർന്നു വീഴാറായ വീട്ടിൽ ജീവിതം തള്ളിനീക്കിയിരുന്ന അംഗനവാടി ജീവനക്കാരി കടവല്ലൂർ ആലക്ക വളപ്പിൽ കൃഷ്ണകുമാരിക്ക് അടച്ചുറപ്പുള്ള മനോഹരമായ വീടെന്ന സ്വപ്നം യാഥാർത്ഥ്യമായി. കഴിഞ്ഞ പ്രളയകാലത്ത് കൃഷ്ണകുമാരിയുടെയും കുടുംബത്തിന്റെയും അവസ്ഥ സാമൂഹ്യ നീതി വകുപ്പ് ജീവനക്കാരി ബിജി ജോമോൻ അറിയിച്ചതിനെത്തുടർന്ന് ഷെയർ ഏന്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി കഴിഞ്ഞ ആഗസ്റ്റ് അവസാനത്തോടെ തന്നെ ഇവരെ മറ്റൊരു വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചിരുന്നു. തുടർന്നാണ് 2 കിടപ്പുമുറികളും മറ്റു സൗകര്യങ്ങളും ഉള്ള 650 സ്ക്വയർ ഫീറ്റ് ഭവന പദ്ധതി ഷെയർ ഏന്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി ആരംഭിക്കുന്നത്. കുടുംബ വീട്ടിൽ നിന്ന് കൃഷ്ണകുമാരിക്ക് ലഭിച്ച 2 സെന്റ് സ്ഥലവും സഹോദരി ബീന സൗജന്യമായി നൽകിയ 2 സെന്റ് സ്ഥലവും ചേർത്ത് 4 സെൻറ്റിലാണ് ഭവനം നിർമ്മിച്ചിരിക്കുന്നത്. പഴഞ്ഞി സ്വദേശി വടക്കേത്തലയ്ക്കൽ വി.കെ ബെന്നി തന്റെ ഗൃഹപ്രവേശതോട് അനുബന്ധിച്ച് ഭവന നിർമ്മാണ പദ്ധതിയിലേക്ക് 4 ലക്ഷം രൂപ സംഭാവനയായി നൽകിയിരുന്നു. അത്യാവശ്യമുള്ള ഗൃഹോപകരണങ്ങൾ ഉൾപ്പെടെ സ്നേഹ ഭവനത്തിൽ ഒരുക്കിയിട്ടുണ്ട്. ഷെയർ ഏന്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് ലെബീബ് ഹസ്സൻ അധ്യക്ഷത വഹിച്ച സ്നേഹ ഭവനത്തിന്റെ താക്കോൽ ദാനച്ചടങ്ങ് ഓർത്തഡോക്സ് സഭയുടെ കുന്നംകുളം ഭദ്രാസന സഹായ മെത്രാൻ ഡോ: ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചൈയ്തു കടവല്ലൂർ അന്യോന്യ പരിഷത്ത് സെക്രട്ടറിയും പ്രമുഖ തച്ചുശാസ്ത്ര വിദഗ്ധനുമായ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്, കടവല്ലൂർ ബദ്രിയ ജുമാ മസ്ജിദ് ഖത്തീബ് ജനാബ് അബ്ദുള്ള ഹസനി, പഞ്ചായത്ത് പ്രസിഡണ്ട് യു.പി ശോഭന, കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡണ്ട് ജോസഫ് ചാലിശ്ശേരി മുൻ പഞ്ചായത്ത് പ്രസിഡണ്ട് പി.എ രാജേന്ദ്രൻ വാർഡ് മെമ്പർ ഷീലകുമാരി, വി.എ ബെന്നി, ഷാജു ചീരൻ എന്നിവർ പ്രസംഗിച്ചു നിരവധി പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ എം.ബിജുബാൽ സ്വാഗതവും ഷെമീർ ഇഞ്ചിക്കാലയിൽ നന്ദിയും പറഞ്ഞു.

  • Share


  • To Join Our Group :

YOU MAY ALSO LIKE