വായനാപക്ഷം സമാപിച്ചു. ചങ്ങരംകുളം:ചാലിശ്ശേരി പെരുമണ്ണൂർ എസ്ആർ വി എ.എൽ.പി.സ്കൂളിൽ നടന്നുവന്ന വായനാപക്ഷം സമാപിച്ചു. വായനാദിനാചരണത്തിനോടു നുബന്ധിച്ച് പതിനാല് ദിവസം തുടർച്ചയായി ഇ.പി .എൻ .എം.എം ചൈതന്യ വായനശാലയുടെ ആഭിമുഖ്യത്തിൽ വായന മൽസരം നടത്തി.വിദ്യാർത്ഥികൾ കഥ ,കവിത ,പുസ്തക നിരൂപണം എന്നിവ അവതരിപ്പിച്ചു. വിജയികൾക്കുള്ള സമ്മാന വിതരണവും ഉണ്ടായി. കുട്ടികൾ വായനശാല സന്ദർശനം നടത്തി. വായനപക്ഷം സമാപന സമ്മേളനം ഡോ.ഇ.എൻ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രധാനദ്ധ്യാപിക ഷീജ അദ്ധ്യക്ഷനായി. പി.ടി.എ പ്രസിഡന്റ് വിനോദ് ,അദ്ധ്യാപകരായ സ്നിതി , രമ വായനശാല സെക്രട്ടറി ഇ.കെ.മണികണoൻ എന്നിവർ സംസാരിച്ചു.