കുന്ദംകുളത്ത് യുവാവ് ഷോക്കേറ്റു മരിച്ചു. മരത്തംകോട് നോങ്ങല്ലൂർ കൊട്ടാരപ്പാട്ട് പരേതനായ ബാലൻ മകൻ സുബിൻ (30) ആണ് മരിച്ചത്, കുന്നംകുളം ഗേൾസ് സ്കൂളിന് സമീപം മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ അലൂമിനിയം ഫാബ്രിക്കേഷൻ ജോലിക്കിടയിൽ ഉച്ചക്ക് 1:30 ന് ആണ് അപകടം സംഭവിച്ചത് , 11 കെ വി ലൈനിൽ അലൂമിനിയം പൈപ്പ് തട്ടിയതാണ് അപകട കാരണം, തെറിച്ച് വീണ യുവാവിനെ ഉടൻ റോയൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല, അമ്മ:സുമതി ,സഹേദരി: പിങ്കി. മൃതദേഹം കുന്നംകുളം റോയൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.