കുന്നംകുളം:പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു . വെള്ളറക്കാട് ചോപ്രയൂർ വീട്ടിൽ അബ്ദുറഹ്മാന്റെ മകൻ ജാസിർ 23 നെയാണ് കുന്നംകുളം എസ്ഐ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ലൈംഗികമായി പീഡിപ്പിച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കല്ലയികുന്ന് നരിമട കുന്നിൽ വച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത് എന്നാണ് പരാതിയിൽ പറയുന്നത്. അഡീഷണൽ എസ് ഐ സന്തോഷ് സിവിൽ പോലീസ് ഓഫീസർ സുമേഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു