Home Perumpadappu

പെരുമ്പടപ്പ് വെളിയംകോട് പഞ്ചായത്തുകളിലെ പൊതു സ്മശാനങ്ങള്‍ അവഗണനയില്‍

ചങ്ങരംകുളം:പെരുമ്പടപ്പ് 'വെളിയംങ്കോട് പഞ്ചായത്തുകളിൽ സ്ഥിതി ചെയ്യുന്ന പൊതു ശ്മശാനങ്ങൾ അവഗണനയിൽ. സാധാരണ മരിച്ച ബോഡികൾ വിറക് വെച്ച് കത്തിച്ച് സംസ്കരിക്കുന്ന രീതിയാണ് രണ്ടിടങ്ങളിലും പെരുമ്പടപ്പിൽ ചെറിയ മേൽകൂര ഉണ്ടെങ്കിലും കാറ്റിൽ പറന്ന് താഴെ വീണ നിലയിലാണ് അശാസ്ത്രീയമായ് അളവിൽ കൂടുതൽ വലിപ്പത്തിൽ നിർമ്മിച്ചത് കൊണ്ട് ബോഡി കൊണ്ടുവരുന്ന കുടുംബത്തിന് ആവിശ്യത്തിൽ അധികം ചിരട്ട, ചകിരി എന്നിവ നൽകേണ്ടി വരുന്ന അവസ്ഥയാണ്.ഈ അവസ്ഥ മാറ്റി ഗ്യാസ് മെഷീൻ ഉപയോഗിച്ച് ചെയ്യാവുന്ന പുതിയ രീതിയിലേക്ക് കൊണ്ടു വന്നാൽ മാത്രമേ ജനങ്ങള്‍ക്ക് പൊതുസ്മശാനം കൂടുതല്‍ ഉപയോഗപ്രദമാകൂ, എന്ന് നാട്ടു കാർ അഭിപ്രായപ്പെടുന്നു.എന്നാൽ ഇരു പഞ്ചായത്തകളിലും ആളുകൾ മരണമടഞ്ഞാൽ സമീപ പ്രദേശമായ പൊന്നാനിയിലേക്കോ /ഷൊർണ്ണൂരിലേക്കോ പതിനായിരങ്ങൾ ചിലവയിച്ച് കൊണ്ടു പോകേണ്ട അവസ്ഥയാണ് ഇതിനു പ്രാധാനകാരണം ആധുനിക സൗകര്യമുള്ള ശ്മശാനമാണ് ഇവിടങ്ങളിൽ എന്നത് I വാസ്തവം മാത്രം. അശാസ്ത്രിയമായി നിർമ്മിച്ചവ ആധുനിക സൗകര്യങ്ങളോടുകൂടി പുതുക്കി പണിതാൽ മരണപ്പെട്ടുന്ന ഓരോ കുടുംബത്തിനും പതിനായിരങ്ങൾ ലാഭമുണ്ടാകും അനാസ്ഥാഒഴിവാക്കി വേണ്ട നടപടികൾ സ്വീകരിക്കണമെന്ന ആവിശ്യം ശക്തമാണ് എല്ലാവർഷവും തൊഴിലുറപ്പ് തൊഴിലാളികളെ ഉൾപ്പെത്തി കാടുപിടിച്ചു' കിടക്കുന്ന ശ്മശാനം വെട്ടി വൃത്തിയാക്കുമായിരുന്നു എന്നാൽ ഇത്തവണ അതുപോലും നടന്നിട്ടില്ല. റിപ്പോർട്ട്:അറമുഖൻസോനാരെ

  • Share


  • To Join Our Group :

YOU MAY ALSO LIKE