Home Perumpadappu

പൊന്നാനി വെളിയംകോട് ബ്ളോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി നിയമസഭാ മാര്‍ച്ച് നടത്തി

പൊന്നാനി - വെളിയങ്കോട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നിയമസഭാ മാര്‍ച്ച് നടത്തി പൊന്നാനിയിലെ കടല്‍ ഭിത്തി നിര്‍മാണം ഉടന്‍ ആരംഭിക്കുക,ദുരിതം അനുഭവിക്കുന്ന തീരദേശ വാസികളോടുള്ള സര്‍ക്കാരിന്റെ അനാസ്ഥ അവസാനിപ്പിക്കുക. തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പൊന്നാനി-വെളിയംകോട് ബ്ലോക് കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ നിയമസഭാ മന്ദിരത്തിലേക്ക് മാര്‍ച്ച് നടത്തി. മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു , പിടി അജയ് മോഹൻ അധ്യക്ഷത വഹിച്ച മാർച്ച് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു ,മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മുഖ്യ പ്രഭാഷണം നടത്തി , എംഎൽഎ മാരായ എപി അനിൽകുമാർ, ബൽറാം , ശാഫി പറമ്പിൽ , ഡിസിസി പ്രസിഡന്റ് വിവി പ്രകാശ് , കെപിഎ മജീദ് ,സി ഹരിദാസ് ,സിദ്ധിഖ് പന്താവൂർ ,എഎം രോഹിത് , അഭിലാഷ് ഭാസി ,ഇ പി രാജീവ് , കെ ശിവരാമൻ ,സൈത് മുഹമ്മദ് തങ്ങൾ , സുഹറ മമ്പാട് ,ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ടീച്ചർ , ഷംസു കല്ലാട്ടയിൽ , പുന്നക്കൽ സുരേഷ് തുടങ്ങിയവർ സംസാരിച്ചു . എംഎൽഎ ഹോസ്റ്റലിന് മുന്നിൽ നിന്നും തുടങ്ങിയ മാർച്ചിന് പിടി കാദർ , നാഹിർ ആലുങ്ങൽ , ഇസ്മയിൽ വെളിയംകോട് , ലത്തീഫ് പൊന്നാനി , ശ്രീജിത് മാറഞ്ചേരി ,ടിപി കേരളീയൻ , ജെപി വേലയുധൻ , മുസ്തഫ വടമുക്ക് , മുനീർ മാറഞ്ചേരി പ്രണവം പ്രസാദ്, ഹുറൈർ കൊടക്കാട്ട് , യൂസഫ് ഷാജി , സക്കീർ പൊന്നാനി , ഹക്കിം പെരുമുക്ക് , സുജിത സുനിൽ , ഫൈസൽ സ്നേഹനഗർ , ഇആർ ലിജേഷ് , ഉമ്മർ കുളങ്ങര , ശശി പിപി , ദർവേശ് തുടങ്ങിയവർ നേതൃത്വം നൽകി .

  • Share


  • To Join Our Group :

YOU MAY ALSO LIKE